പെരുവന്താനം കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി


16, November, 2025
Updated on 16, November, 2025 53


ഇടുക്കി: കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി. ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീള യ്ക്കു നേരെയാണ് പുലി ചാടി വന്നത്.ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷും പ്രമീളയും ഓടി രക്ഷപെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പശുവിന്റെ ജഡം കണ്ട അതേ സ്ഥലത്താണ് പുലിയെ തൊഴിലാളികൾ നേരിൽ കണ്ടത്. ജോലിക്കെത്തിയ മറ്റു തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കാതെ മടങ്ങി. തോട്ടം കാടു വളർന്ന അവസ്ഥയിലായിട്ടും മനേജ്മെന്റ് നടപടി സ്വീകരിക്കില്ലന്ന ആക്ഷേപം ശക്തമാണ്.




Feedback and suggestions