വിജ്ഞാനകോശം ദൃശ്യപരമ്പര ചിത്രീകരണം ആരംഭിച്ചു: തിരമാല


15, November, 2025
Updated on 15, November, 2025 149


തിരുവനന്തപുരം : കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ തീരദേശ സംരക്ഷണ കൂട്ടായ്മ - തിരമാലയുടെയും ഫിൽക്ക ഫിലിം സൊസൈറ്റിയുടെയും കേരള വിഷ്വൽ എൻസൈക്ലോപീഡിയായുടെയും സൗപർണിക പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈ. ലിമിറ്റഡിൻ്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന കേരള ഡിജിറ്റൽ വിജ്ഞാനകോശം ഡോക്യുമെൻ്ററി പരമ്പരയുടെ സ്വിച്ച് ഓൺ കർമ്മം കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് കെ. ജെ. ജോസ്മോൻ ശംഖുമുഖത്ത് നിർവഹിച്ചു. ഓരോ പ്രദേശത്തെയും കുറിച്ച് നാൽപതിലേറെ വിഷയങ്ങൾ ഗവേഷണം നടത്തികൊണ്ടാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്.

കോർപറേഷൻ - മുനിസിപ്പാലിറ്റി വാർഡുകൾ കേന്ദ്രീകരിച്ചും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുമാണ് ഓരോ എപ്പിസോഡുകൾ ഓരോ ജില്ലയിലും ചിത്രീകരിക്കുന്നത്. അതത് പ്രദേശത്തെ വൈവിധ്യമാർന്ന വാണിജ്യ വ്യവസായ സേവന സംരംഭങ്ങളെ കുറിച്ചുള്ള കവറേജ് ഓരോ എപ്പിസോഡിലും സൗജന്യമായി ഉൾപ്പെടുത്തുന്നു. 




അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ എപ്പിസോഡും പുതുക്കും . ഒട്ടേറെ പേർക്ക് മാധ്യമ രംഗത്ത് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സംരംഭത്തിൽ ശ്രദ്ധേയ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരളത്തെ കുറിച്ചുള്ള ചരിത്രപരമായ ഡോക്യുമെൻ്റേഷൻ കൂടിയാണിത്. കൗതുക കാഴ്ചകളും വൈജ്ഞാനിക മേഖലകളും ഓരോ എപ്പിസോഡിലും ഉണ്ട്. കേരള വിഷ്വൽ എൻസൈക്ലോപീഡിയായുടെ ഓരോ എപ്പിസോഡും കേരള പീഡിയ ഓൺലൈൻ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു. www. keralapedia.com.ആദ്യ എപ്പിസോഡ് വെട്ടുകാട് - ശംഖുമുഖം വാർഡ് ആണ്. പ്രാരംഭ ചടങ്ങിൽ കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി റോയ് ഫിലിപ്പ്, ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ, കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി തീരദേശത്തിൻ്റെ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം, കേരള പീഡിയ അസോസിയേറ്റ് എഡിറ്റർ രാജാംബിക , ഫിൽക്ക പ്രതിനിധി ഷീബ. എസ്. ജെയിംസ് , കെ.ഡി.പി വർക്കിംഗ് പ്രസിഡന്റ് കടകംപള്ളി സുകു, വട്ടിയൂർക്കാവ് പ്രകാശ്, തീരദേശ സംരക്ഷണ കൂട്ടായ്മയായ തിരമാലയുടെ സംസ്ഥാന കൺവീനർ സുരേഷ് കുമാർ, കെ.ഡി.പി തിരുവനന്തപുരം ജില്ല സെക്രട്ടറി ഇഗ്നേഷ്യസ് വിൻസെന്റ്, തിരമാല കൺവീനർ ഡാൽസി ബിജു, സെക്രട്ടറി ഷീല ആന്റോ, എക്സിക്യൂട്ടീവ് അംഗങ്ങൾ മേരിക്കുട്ടി ജോർജ്, കമലം ഇഗ്നേഷ്യസ്, മേരി, ഐശ്വര്യ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. നോവലിസ്റ്റും ചലച്ചിത്ര ഗ്രന്ഥകാരനും സംവിധായകനും നേർകാഴ്ച വാരിക ചീഫ് കറസ്പോണ്ടൻ്റുമായ സാബു ശങ്കർ ഓരോ എപ്പിസോഡിൻ്റെയും സംവിധാന മേൽനോട്ടം നിർവഹിക്കുന്നു.




Feedback and suggestions