സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി രൂപ

kseb loses rs13887 crore heavy rain
31, May, 2025
Updated on 31, May, 2025 25

kseb loses rs13887 crore heavy rain

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനു കളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.

വിതരണ മേഖലയിൽ ഏകദേശം 138 കോടി 87 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി വ്യക്തമാക്കി.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർമാർ. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/05/2025 ശനിയാഴ്ച) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു





Feedback and suggestions