10, November, 2025
Updated on 10, November, 2025 262
കൊല്ലങ്കോട് : വിഴിഞ്ഞം തീരക്കടൽ കപ്പൽപ്പാത മത്സ്യബന്ധനത്തിന് തടസ്സമാവരുതെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു.തിരുവനന്തപുരം കൊല്ലങ്കോട് പരുത്തിയൂർ സെൻ്റ് ആൻ്റണീസ് നഗറിൽ നടന്ന കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ തീരദേശ സംരക്ഷണ കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് കെ. ജെ. ജോസ്മോൻ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡൻ്റ് കടകംപള്ളി സുകു, ജനറൽ സെക്രട്ടറി റോയ് കോണത്താറ്റ് , വട്ടിയൂർക്കാവ് പ്രകാശ് , തീരദേശ കൂട്ടായ്മയുടെ സംസ്ഥാന കൺവീനർ സുരേഷ് . ആർ, തീരദേശത്തിൻ്റെ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം, വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. സുബ്ബലക്ഷ്മി , ജില്ലാ കൺവീനർ ഇഗ്നേഷ്യസ് , ആൽബർട്ട് , ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.കൊല്ലങ്കോട് കേന്ദ്രമാക്കിയുള്ള പ്രവർത്തനത്തിന് രാഗിണി , സെൽവി, സുനി തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. തീരദേശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തീരനിവാസികൾ കേരള ഡെമോക്രാറ്റിക് പാർട്ടിയോടൊപ്പം നിൽക്കുവാൻ സംസ്ഥാന ജോയിൻ്റ് കൺവീനർ ജാൻസി ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആഹ്വാനം ചെയ്തു.