10, November, 2025
Updated on 10, November, 2025 54
സാവോ പോളോ: ചരിത്രത്തിലെ ഏറ്റവും ശക്തമായ ടൊർണാഡോയെ നേരിട്ട് ബ്രസീൽ. വീശിയടിച്ചത് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ. തെക്കൻ ബ്രസീലിൽ 6 പേർ കൊല്ലപ്പെട്ടു. 750 തിലേറെ പേർക്ക് പരിക്ക്. അസാധാരണ ശക്തിയോടെ വീശിയടിച്ച ഇത് ചരിത്രത്തിൽ ഏറ്റവുമധികം നാശ നഷ്ടമുണ്ടാക്കിയ ടൊർണാഡോ എന്നാണ് പരാന ഗവർണർ രതിനോ ജൂനിയർ പറഞ്ഞത്. 90 ശതമാനം ആളുകളേയും ടൊർണാഡോ ബാധിച്ചതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. വ്യവസായ മേഖലയിലേയും ജനവാസ മേഖലയിലെ കെട്ടിടങ്ങളും ടൊർണാഡോയിൽ തകർന്നു. വലിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്ന് വീണ് സമീപത്തെ ചെറിയ കെട്ടിടങ്ങളും തകർന്നു.
മൂന്ന് സ്ത്രീകളടക്കമാണ് ആറ് പേർ കൊല്ലപ്പെട്ടത്. ഒരാളെ ടൊർണാഡോയിൽ കാണാതായിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ബാധിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. ടൊർണാഡോ ബ്രസീൽ ഇതിനോടകം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.