8, November, 2025
Updated on 8, November, 2025 240
തിരുവനന്തപുരം :
തീരക്കടലിലെ അശാസ്ത്രീയ നിർമ്മിതി കൊണ്ടുള്ള പാരിസ്ഥിതിക ആഘാതത്തിൽ തീരശോഷണം സംഭവിച്ച് മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിടങ്ങൾ നഷ്ടപ്പെടുന്നുവെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി. വലിയതുറയിൽ നടന്ന തീരദേശ കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് കെ. ജെ. ജോസ് മോൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. മൺസൂണിൽ പോലും മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച് പോരുന്ന, ചരിത്ര പ്രസിദ്ധമായ വലിയതുറ കടൽപ്പാലം തകർന്നത് ഗതിമാറിയ കടലൊഴുക്ക് കൊണ്ടാണ് . തീരനിവാസികളുടെ ആവാസ വ്യവസ്ഥ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ആശങ്കാജനകമാണ്. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ വലിയതുറ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടായ്മയിൽ പങ്കെടുത്തു.