സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി റിപ്പോർട്ട്


4, November, 2025
Updated on 4, November, 2025 14


തിരുവനന്തപുരം : 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത് 128 ചിത്രങ്ങളാണ് ഇതിൽ ആറെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ് ഇതിൽ നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 64 വീതം സിനിമകൾ കാണുകയും 37 സിനിമകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്‌ടിക്കപ്പെട്ടതുമില്ല എന്ന് ജൂറി വിലയിരുത്തി.


അന്തിമ ജൂറിയുടെ മുമ്പാകെ വന്ന ചിത്രങ്ങളിൽ ചെറിയൊരു ശതമാനം ചിത്രങ്ങൾ മാത്രമേ മികവു പുലർത്തിയുള്ളൂവെന്നത് ആശങ്കാജനകമായ കാര്യമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.


ജൂറി നിർദ്ദേശങ്ങൾ


1 താഴെ പറയുന്ന വിഭാഗങ്ങളിൽ അവാർഡുകൾ ഏർപ്പെടുത്തിക്കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ നിയമാവലി ഭേദഗതി ചെയ്യേണ്ടതാണ്.


1. സംഭാഷണ രചന (Dialogue Writing)


2. ആക്ഷൻ കോറിയോഗ്രഫി (Action Choreography)


2. നിലവിൽ ശബ്ദവിഭാഗത്തിലുള്ള മൂന്ന് അവാർഡുകൾ സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിംഗ് എന്നിവയായി പരിമിതപ്പെടുത്തണം. സിങ്ക് സൗണ്ടിൻ്റെ അവാർഡ് സൗണ്ട് മിക്സ‌ിംഗിലേക്ക് ചേർക്കണം.


രചനാ വിഭാഗം


ജൂറി റിപ്പോർട്ട്


2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള രചനാവിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിനായി 23 പുസ്‌തകങ്ങളും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്ക്‌കാരത്തിനായി 33 ലേഖനങ്ങളും ലഭിച്ചു.


പുസ്‌തകങ്ങളിൽ വേറിട്ടതും ഗൗരവതരമായതും ഉന്നതനിലവാരം പുലർത്തുന്നതുമായ ചലച്ചിത്ര പഠനങ്ങൾ തുലോം കുറവായിരുന്നു. ചലച്ചിത സംബന്ധിയായ ഗവേഷണ പ്രബന്ധങ്ങൾ പുസ്‌തക രൂപത്തിലാക്കുവാനുള്ള ശ്രമത്തിൽ കടന്നു കൂടുന്ന ഭാഷാക്ലിഷ്‌ടതയും സൈദ്ധാന്തിക ഭാരങ്ങളും കൂടുതൽ പുസ്തകങ്ങളുടെയും അനുഭവപ്പെട്ടു.


ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ സമാഹരിച്ച് പുസ്‌തകമാക്കുന്ന പ്രക്രിയയിൽ നിലവാരം കുറഞ്ഞ ലേഖനങ്ങൾ കൂടുതലായി ഉൾപ്പെടുന്നതിനാൽ ചലച്ചിത്രഗ്രന്ഥത്തിൻ്റെ ഗൗരവസ്വഭാവം നഷ്‌ടപ്പെടുന്നതായി ജൂറി വിലയിരുത്തി. സിനിമയെക്കുറിച്ചും ചലച്ചിത്രകാരന്മാരെക്കുറിച്ചുമുള്ള ചലച്ചിത്രത്തിന്റെ കഥപറഞ്ഞുപോകുന്ന പരമ്പ മ്പരാഗത രീതിക്കപ്പുറം അതിന്റെ ഗ്രന്ഥങ്ങളിൽ ചലച്ചിത്രപരതയോ മാധ്യമസവിശേഷതകളോ വിമർശനബുദ്ധ്യാ അടയാളപ്പെടുത്തന്ന തായിക്കണ്ടില്ല. വിഷയദാരിദ്ര്യം ഗ്രന്ഥകർത്താക്കളെ വല്ലാതെ അലട്ടുന്നതായി അനുഭവപ്പെട്ടു. എഴുതി പ്രസിദ്ധീകരിക്കുന്നതൊക്കെയും പുസ്തകമാക്കുവാനുള്ള ശ്രമത്തിൽ ചലച്ചിത്ര ഗ്രന്ഥം സമഗ്രതയും ദർശനവും ഗവേഷണപാടവവും നഷ്ട്ടപ്പെടുന്നതായും കാണുന്നു..


 മത്സരത്തിനു വന്ന പുസ്‌തകങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യധാരാ , പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നയല്ല എന്ന പ്രസിദ്ധീകരണങ്ങൾ ചലച്ചിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ എന്നതാണ് സൂചിപ്പിക്കുന്നത്.


ചലച്ചിത്ര ലേഖനങ്ങളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതായിരുന്നില്ല എന്ന അഭിപ്രായമാണ് ജൂറിയ്ക്കുള്ളത്. പല ലേഖനങ്ങളിലും ആശയപരമായ വ്യക്തത കാണാൻ കഴിഞ്ഞില്ല. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെയും ഉൾക്കാഴ്ചയില്ലാതെയും എഴുതുന്നതിനാൽ ഉദ്ദേശിക്കുന്ന ആശയം പ്രകടിപ്പിക്കുവാൻ കഴിയുന്നില്ല. ക്ലിഷ്ടമായ ഭാഷയുപയോഗിക്കുന്നതിനാൽ ഇത്തരം ലേഖനങ്ങളുടെ പാരായണക്ഷമതയും നഷ്‌ടപ്പെടുന്നതായി ജൂറി വിലയിരുത്തി. കൃത്രിമമായി അക്കാദമികപാടവം പ്രദർശിപ്പിക്കാനുള്ള ലേഖകരുടെ വ്യഗ്രത അഭിലഷണീയമായി തോന്നിയില്ല. ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും ആശയം കടംകൊള്ളുന്ന ലേഖനങ്ങളിലെ ഗവേഷണഭാഷയുടെ സാങ്കേതികത അവയുടെ സംവേദനക്ഷമത നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെട്ടു. ചലച്ചിത്രപഠനം ലക്ഷ്യമാക്കേണ്ട ലേഖനങ്ങൾ പലപ്പോഴും സാംസ്‌കാരികപഠനമോ മറ്റു മേഖലയിലുള്ള പഠനമോ മാത്രമായി ചുരുങ്ങുന്നു. ഫലത്തിൽ സിനിമയെക്കുറിച്ചുള്ള ലേഖനത്തിൽ സിനിമയുടെ അംശം നഷ്ട‌പ്പെടുന്നതായും ജൂറി നിരീക്ഷിക്കുന്നു. അമൂർത്തമായ ഭാഷയും തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകളും അതിനോടു നീതി പുലർത്താത്ത ഉള്ളടക്കവും ലേഖനങ്ങളിൽ ഏറി വരുന്നത് ജൂറിയുടെ ശ്രദ്ധയിൽപ്പെട്ടു.


പുസ്‌തകത്തിന്റെയും ലേഖനങ്ങളുടെയും തിരഞ്ഞെടുപ്പിൽ ജൂറി ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ചലച്ചിത്രപഠനം എന്ന വിഭാഗത്തോടു പുലർത്തിയിട്ടുള്ള നൈതികത, പുതുമയുള്ള ആശയാവതരണം, ഭാഷാ വ്യക്തത, വിഷയസമഗ്രത, നവനീരിക്ഷണ പാടവം, സംക്ഷിപ്ത‌ത എന്നീ മാനദണ്‌ഡങ്ങളാണ് വിധിനിർണ്ണയത്തിനു സ്വീകരിച്ചത്.


രചനാ വിഭാഗം ജൂറി നിർദ്ദേശങ്ങൾ


1. രചനാവിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ കർശനമായി കാലാനുസൃതമായി പുതുക്കണം.


 ജൂറി നിർദ്ദേശങ്ങൾ


a) ഒരാൾക്ക് ഓരോ വിഭാഗത്തിലും ഓരോ എൻട്രി മാത്രമേ സമർപ്പിക്കാനാവൂ. എങ്കിലും ഒരു വിഷയത്തെ അധികരിച്ച് ഒന്നിലധികം ലക്കങ്ങളായി പ്രസീദ്ധികരിക്കപ്പെടുന്ന തുടർലേഖനങ്ങൾ ഒന്നായി പരിഗണിക്കാവുന്നതാണ്.


b) ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളോ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളോ മത്സരത്തിനു പരിഗണിക്കേണ്ടതില്ല.


c) സംഗ്രഹം, തർജ്ജമ, എഡിറ്റുചെയ്‌തവ, ചലച്ചിത്രകാരന്മാരുടെ ജീവചരിത്രം, ഫീച്ചറുകൾ അഭിമുഖങ്ങൾ, പംക്തികൾ എന്നീ വിഭാഗങ്ങളിൽപെടുന്ന പുസ്ത‌കമോ ലേഖനമോ പരിഗണിക്കേണ്ടതല്ല.


d) ലേഖനങ്ങളുടെ ഫോട്ടോകോപ്പി സമർപ്പിക്കുമ്പോൾ അവ വായനാ യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.


e) വ്യവസ്ഥാപിതരീതിയിൽ പ്രസാധനശാലയുടെ പേരോടുകൂടി പ്രസിദ്ധീകരി ക്കപ്പെടുന്ന പുസ്‌തകങ്ങൾ മാത്രം മത്സരത്തിന് പരിഗണിക്കുക.


2.നിബന്ധനകൾ കൃത്യമായി പാലിക്കുന്ന രചനകൾ മാത്രം അക്കാദമി തന്നെ തെരഞ്ഞെടുത്ത് രചനാവിഭാഗം ജൂറിക്ക് കൈമാറുന്നത് സൗകര്യപ്രദമായിരിക്കും.


3.ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സിനിമാ സംബന്ധിയായ ഈടുറ്റ ലേഖനങ്ങളെയും മത്സരത്തിനായി പരിഗണിക്കാവുന്നതാണ്.


4.ചലച്ചിത്ര അക്കാദമിയുടെ നേത്യത്വത്തിൽ ചലച്ചിത്ര പുസ്‌തകരചന, ലേഖനരചന എന്നിവയിൽ തുടർശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി ഗൗരവതരമായി ആലോചിക്കാവുന്നതാണ്.


5. ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം മോണോഗ്രാഫുകൾക്കപ്പുറം ഗൗരവസ്വഭാവമുള്ള ചലച്ചിത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയ്ക്കു രൂപം നൽകാവുന്നതാണ്.


6. ചലച്ചിത്രരംഗത്തെ സമഗ്രസംഭാനയ്ക്കുള്ള പരിഗണനാപട്ടികയിൽ ചലച്ചിത്ര നിരൂപകരെയും, ചലച്ചിത്ര ഗ്രന്ഥകർത്താക്കളെയും കൂടി ഉൾപ്പെടുത്താവുന്നതാണ്.




Feedback and suggestions