30, October, 2025
Updated on 30, October, 2025 25
ഡാകാർ (സെനഗൽ): അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഏകാധിപതിയെന്നു വിമർശിച്ച ലോകപ്രശസ്‌ത നൈജീരിയൻ എഴുത്തുകാരനും 1986 ലെ സാഹിത്യ നൊബേൽ ജേതാവുമായ വൊളെയ് സോയിങ്കയുടെ വീസ യുഎസ് റദ്ദാക്കി.
ട്രംപിനെ ഉഗാണ്ടയിലെ മുൻ ഏകാധിപതി ഈദി അമീൻ്റെ ‘വെള്ളക്കാരനായ പതിപ്പെ’ന്നു വിശേഷിപ്പിച്ചു താൻ നടത്തിയ പരാമർശമാകാം നടപടിക്കു കാരണമെന്നു വിശ്വസിക്കുന്നതായി തൊണ്ണൂറ്റൊന്നു വയസുകാരനായ സോയിങ്ക പറഞ്ഞു. യുഎസിൽ ദീർഘനാൾ പ്രഫസറായിരുന്ന സോയിങ്കയ്ക്ക് ഗ്രീൻ കാർഡും ഉണ്ടായിരുന്നു.
2017 ൽ ട്രംപിനോടുളള പ്രതിഷേധ സൂചകമായി ഗ്രീൻ കാർഡ് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിസയും അടുത്തകാലത്ത് റദ്ദാക്കിയത്. തന്റെ വീസ റദ്ദാക്കിയതിൽ വളരെ സംതൃപ്തനാണെ നിലപാടാണ് സോയിങ്ക സ്വീകരിച്ചത്.