ക്വാലലംപുർ : അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കുന്നു ഇനി രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ സംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ചൈന തന്നെയാണ് സൂചന നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നിർണായകമായ തീരുമാനങ്ങൾ ഉണ്ടായതായി ചൈനീസ് പ്രതിനിധിയായ ലി ചെങ്ഗാങ് പറഞ്ഞു.
ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ആണ് മാധ്യമപ്ര വർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത് അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചു
തർക്കവിഷയങ്ങളിൽ .ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലേക്കെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി . വൈകാതെ ചൈന സന്ദർശിക്കുമെന്നു പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തു.
ചൈനയ്ക്കു മേൽ ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പുനരാരം ഭി.ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്റ്റന്റ് അഭിപ്രായപ്പെട്ടു