26, October, 2025
Updated on 26, October, 2025 29
ഇടുക്കി: അടിമാലിക്ക് അടുത്ത് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായ സംഭാവത്തിൽ ആരോപണങ്ങളുമായി നാട്ടുകാർ. ദേശീയപാത നിർമ്മാണത്തിൽ ഉണ്ടായ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമ്മാണത്തിന് വേണ്ടി വ്യാപകമായാണ് മണ്ണെടുത്തിയിരുന്നത്. നിർമ്മാണത്തിന്റെ ആരംഭം മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട അശാസ്ത്രീയതയെ കുറിച്ച് നാട്ടുകാർ ആശങ്ക ഉന്നയിച്ചിരുന്നു. മണ്ണിന്റെ ഘടന മനസ്സിലാക്കാതെയാണ് നിർമ്മാണ കമ്പനി വ്യാപകമായി മണ്ണെടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് മണ്ണെടുത്ത് മാറ്റിയതെന്നും ആരോപണം. പ്രഥമദൃഷ്ടി തന്നെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മനസ്സിലാകുന്ന പല പ്രദേശങ്ങളിലും മണ്ണെടുത്ത് മാറ്റിയിരുന്നു.നാട്ടുകാർ നൽകിയ മുന്നറിയിപ്പു പോലും കമ്പനി അവഗണിച്ചു എന്നും ആരോപണം. കൂടാതെ കഴിഞ്ഞദിവസം സമീപത്ത് മണ്ണിടിയുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രദേശത്ത് വിള്ളൽ കണ്ടെത്തിയിരുന്നത്. അതേസമയം മണ്ണിടിച്ചിലിൽ അകപ്പെട്ട ദമ്പതികളിൽ ഭർത്താവ് മരിച്ചു.