പന്തളത്തെ കയ്യേറ്റം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി : തിരുവനന്തപുരം പ്രസ് ക്ലബ്


19, October, 2025
Updated on 19, October, 2025 14


തിരുവനന്തപുരം :

പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ സംഗമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൈരളി ന്യൂസ് ആലപ്പുഴ ബ്യൂറോ ചീഫ് ഷാജഹാന് നേരെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. 


കൈരളി ന്യൂസിന്റെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് . ഇത്തരം അസഹിഷ്ണുത പുലര്‍ത്തുന്ന പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. ഷാജഹാനെയും ക്യാമറാമാനെയും കയ്യേറ്റം ചെയ്തവര്‍ക്കെതിരേ പോലീസ് കേസ്സെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും ആവശ്യപ്പെട്ടു.




Feedback and suggestions