വലിയതുറ ആശുപത്രി നിലനിർത്തണം : തീരദേശ ജനകീയ കൂട്ടായ്മ


18, October, 2025
Updated on 18, October, 2025 55


തിരുവനന്തപുരം: 

വലിയതുറയിൽ പ്രവർത്തിച്ചുവരുന്ന തീരദേശ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തീരദേശത്തുനിന്നും അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ജനങ്ങളിൽ വർദ്ധിക്കുന്നുവെന്ന് തീരദേശ ജനകീയ കൂട്ടായ്മ. 

1934ൽ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട വലിയതുറ ഗവൺമെന്റ് ഡിസ്പെൻസറി കാലങ്ങൾ കഴിഞ്ഞപ്പോൾ പ്രൈമറി ഹെൽത്ത് സെന്റർ ആയി പ്രവർത്തിച്ചുവരികയായിരുന്നു.

 2015 കാലഘട്ടത്തിൽ വലിയതുറ ഹോസ്റ്റൽ സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ഉയർത്തപ്പെട്ടു. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഹോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയായി നാമകരണം ചെയ്യപ്പെട്ട ആശുപത്രിയാണ് വലിയതുറ.

 വളരെ നാളുകൾക്ക് മുമ്പേ ഈ ആശുപത്രിയിൽ കിടത്തി ചികിത്സ സഹിതം ഉണ്ടായിരുന്നു ഇപ്പോൾ ചില ഉദ്യോഗസ്ഥ ലോബികൾ ഈ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മങ്ങൽ ഏർക്കുന്ന വിധത്തിൽ ഇവിടെ നിന്നും അട്ടുമറിക്കപ്പെടുന്ന തരത്തിൽ ശ്രമങ്ങൾ തുടങ്ങിയതിന്റെ ഫലമായി ചികിത്സകൾ ഒന്നൊന്നായി നഷ്ടപ്പെടുത്തുന്നു.

 മാത്രമല്ല ലാബ് ടെസ്റ്റ് നടത്തുന്ന മെഷീനുകൾ ഉൾപ്പെടെ നഷ്ടപ്പെടുന്ന വിധത്തിലാണ് ഉദ്യോഗസ്ഥർ പെരുമാറുന്നത് . കിടത്തി ചികിത്സയും നിർത്തലാക്കിയത് വലിയ ഉദാഹരണമാണ്.

 ആശുപത്രിയുടെ ഫിറ്റിംഗ്സ് സർട്ടിഫിക്കറ്റ് സഹിതം നഷ്ടപ്പെട്ട് എന്ന അറിവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 മഹാരാജാക്കന്മാരുടെ ഭരണകാലത്ത് നിർമ്മിച്ച ഈ ആശുപത്രി ഇവിടെത്തന്നെ നിലനിർത്തി വികസിപ്പിക്കണം എന്നതാണ് പൊതുജന ആവശ്യം.

 കൊച്ചുവേളി, വെട്ടുകാട്, കണ്ണാന്തുറ, ശംഖുമുഖം, വലിയ തോപ്പ്, കൊച്ചു തോപ്പ്, വലിയതുറ, ചെറിയതുറ, ബീമാപള്ളി, വള്ളക്കടവ്, കാരാളി ഭാഗങ്ങളുടെ ജനങ്ങൾ ആശ്രയിക്കുന്ന ഈ വലിയതുറ ആശുപത്രിയെ അട്ടിമറിക്കപ്പെടുമോ എന്ന ഭയത്തിലാണ്.

 ഇപ്പോൾ പൊതുജന അഭിപ്രായങ്ങൾ ഈ ആശുപത്രിയുടെ തെക്കുഭാഗം കിടക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങി ആശുപത്രി ഇവിടെ തന്നെ നിലനിർത്തി വികസിപ്പിക്കണം എന്ന ആവശ്യമാണ് പൊതുജനങ്ങളിൽ ഉയർന്നു വരുന്നത്.





Feedback and suggestions