മുഖ്യമന്ത്രിയുടെ പര്യടനം രാഷ്ട്രീയ പ്രചരണത്തിന്: ചെറിയാൻ ഫിലിപ്പ്


15, October, 2025
Updated on 15, October, 2025 16


മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും വിവിധ ഗൾഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണ്.


പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് വിവിധ സർക്കാർ പരിപാടികൾ എന്ന വാദം അർത്ഥശൂന്യമാണ്.


നോർക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമപ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും സ്തംഭനത്തിലാണ്. കോടികൾ മുടക്കി നിരവധി തവണ വിദേശത്തും സ്വദേശത്തും ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി വിദേശ യാത്രകൾ നടത്തിയിട്ടും വിദേശ നിക്ഷേപകരെ കാര്യമായി ആകർഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.


നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സംരംഭകരെല്ലാം ഭയപ്പെടുന്നത് ചുവന്ന കൊടിയെയാണ്. ഉദ്യോഗസ്ഥ മേഖലയിലെ കെടുകാര്യസ്ഥത മൂലം പണം മുടക്കുന്ന സംരഭകർക്ക് വഴിയാധാരമായി ആത്മഹത്യ ചെയ്യേണ്ട ദുസ്ഥിതിയാണ് ഇപ്പോഴും കേരളത്തിലുള്ളത്. കേരളത്തിലെ പ്രമുഖ വ്യവസായികൾ പോലും നാടുവിട്ട് അന്യസംസ്ഥാനങ്ങളിൽ കുടിയേറികൊണ്ടിരിക്കുകയാണ്.




Feedback and suggestions