പിടിതരാതെ തേങ്ങ വില : ഒരു കിലോ തേങ്ങയ്ക്ക് 82 രൂപ

10, October, 2025
Updated on 10, October, 2025 8

പിടിതരാതെ തേങ്ങ വില. ഓണസമയത്ത് 78 രൂപയോളമായിരുന്നു വിലയെങ്കിൽ നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 82 രൂപയാണ് നൽകേണ്ടത്. തേങ്ങ ക്ഷാമമില്ലാതെ വിപണിയിൽ ഉള്ള സമയത്തും തേങ്ങ വില ഉയരുന്നത് മലയാളികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 2024 സെപ്റ്റംബറിൽ 40-48 രൂപയായിരുന്നു തേങ്ങ വില.

എന്നാൽ ഈ വർഷം സെപ്റ്റംബറിൽ മൊത്തവില 65 രൂപയും ചില്ലറ വില്പന വില 75 രൂപയുമായി ഉയർന്നു. പൊതിച്ച തേങ്ങയുടെ വില ക്വിന്റലിന് 3,102-ൽനിന്ന് 6,484 രൂപയായി. ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 2024-ൽ 30-33 രൂപയായിരുന്നു എങ്കിൽ ഈ വർഷം 60-65 രൂപയായും കൂടി.

തേങ്ങ ആവശ്യത്തിന് ലഭ്യമായിട്ടും വിപണിയിൽ വില കുറയാത്തതിനാൽ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം വ്യാപാരികൾ അടക്കം ഉന്നയിക്കുന്നുണ്ട്. പാലക്കാട്, മലപ്പുറം, കൊഴിഞ്ഞാംപാറ, മുതലമട, തമിഴ്നാട്ടിലെ പൊള്ളാച്ചി, കോവിൽപാളയം, നെഗമം, രാജപാളയം, സേലം, കോയമ്പത്തൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തേങ്ങ എത്തുന്നത്.

മണ്ഡല- മകരവിളക്ക് സീസൺ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. 2023ൽ ഇതുപോലെ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുകയും അമിത വില നിയന്ത്രിക്കുകയും ചെയ്തിരുന്നു.

അതേസമയം, വെളിച്ചെണ്ണ വില ഉയരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ 420 രൂപയാണ് ശരാശശി വില. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നുണ്ട്. 319 രൂപ നിരക്കിൽ സബ്സിഡി- അരകിലോ, നോൺ – സബ് സിഡി- അരകിലോ എന്നിങ്ങനെ വെളിച്ചെണ്ണ ലഭ്യമാണ്

Feedback and suggestions