സ്വർണ്ണക്കടത്തിലും സ്വർണ്ണ കൊള്ളയിലും കേരളം ഇന്ത്യയിൽ നമ്പർ വൺ : ചെറിയാൻ ഫിലിപ്പ്


4, October, 2025
Updated on 4, October, 2025 21


തിരുവനന്തപുരം : 1999ൽ അബ്കാരി രാജാവ് വിജയമല്യ ശബരിമല ക്ഷേത്രത്തിന് 44 കിലോ സ്വർണ്ണം നൽകിയപ്പോൾ സ്വർണ്ണവില പവന് 3000 രൂപ മാത്രം. കിലോഗ്രാമിന് 375000 രൂപ. 2019 ൽ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണ പാളി ശബരിമലയിൽ നിന്നും പുറത്തു കൊണ്ടുപോകുമ്പോൾ പവന് 25000 രൂപ. കിലോ ഗ്രാമിന് 3125000 രൂപ.


ഹൈക്കോടതിയുടെ അനുമതി വേണമെന്ന ദേവസ്വം മാനുവൽ നിബന്ധന ലംഘിച്ചുകൊണ്ടാണ് സ്വർണ്ണപ്പാളിയുള്ള ദ്വാരപാലക ശില്പം പുറത്തു കൊണ്ടുപോയത്. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്പായിരുന്നുവെന്ന് ചെന്നെയിലെ കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


സ്വർണ്ണ കൊള്ളയുടെ ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിലുള്ളത് അന്നത്തെ ഭരണ നേതൃത്വവുമാണ്. സ്വർണ്ണ കൊള്ളയുടെ ഉത്തരവാദിത്വം ദേവസ്വം മന്ത്രിമാർക്കും ബോർഡ് അധികാരികൾക്കുമാണ്.

വിജയമല്യ ദേവസ്വം ബോർഡിന് സ്വർണ്ണം നൽകിയപ്പോഴും സ്വർണപ്പാളി പുറത്തു കൊണ്ടുപോയപ്പോഴും കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സർക്കാരാണ് - ചെറിയാൻ ഫിലിപ്പ് പറഞ്ഞു.




Feedback and suggestions