പിണറായിയുടെ ആരോപണത്തിനു മറുപടി നല്‍കാനായി പത്ര സമ്മേളനം വിളിച്ച് ആന്റണി

Antony calls press conference to respond to Pinarayi’s allegations
17, September, 2025
Updated on 17, September, 2025 30

നേർകാഴ്ച അമേരിക്ക - കേരള പീഡിയ ന്യൂസ്

തിരുവനന്തപുരം: ഏറെക്കാലത്തിനു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്.  സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ വിശ്രമിക്കുന്ന ആന്റണിയുടെ ഇന്നത്തെ പത്രസമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഇന്നലെ നിയമസഭയില്‍ പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ മറുപടി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ ആന്റണിയുടേയും കെ കരുണാകരന്റെയും ഭരണകാലത്തെ പോലീസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

യുഡിഎഫ് ഭരണകാലത്ത് വ്യാപക പോലീസ് അതിക്രമങ്ങള്‍ എന്ന രീതിയിലായിരുന്നു ഇന്നലെ സഭയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതിനുള്ള മറുപടിയായാണ് എ.കെ ആന്റണി ഇന്ന് പത്രസമ്മേളനം വിളിച്ചിരിക്കുന്നതെന്നാണ അറിയുന്നത്.




Feedback and suggestions