Communal appeasement is the CPM's strategy: Cherian Philip
14, September, 2025
Updated on 14, September, 2025 55
![]() |
തിരു: ഭരണവിരുദ്ധ വികാരത്താൽ ജനകീയ അടിത്തറ തകർന്ന കേരളത്തിലെ സി.പി.എം -ൻ്റെ പുതിയ അടവുനയം നഗ്നമായ വർഗ്ഗീയ പ്രീണനമെന്ന് ചെറിയാൻ ഫിലിപ്പ് .
രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്നതാണ് സർക്കാർ തന്ത്രം.
മതാത്മക രാഷ്ടീയത്തിൻ്റെ പുതിയ പരീക്ഷണശാലയായി കേരളത്തെ മാറ്റാനാണ് സി.പി.എം ശ്രമം. വർഗ്ഗസമരത്തിലല്ല, വർഗ്ഗീയ സമരത്തിലാണ് സി.പി.എം ന് ഇപ്പോൾ വിശ്വാസം.
ശബരിമല പ്രശ്നമുണ്ടായപ്പോൾ ഹിന്ദുക്കളെ മുന്നോക്കമെന്നും പിന്നോക്കുമെന്നും വിഭജിക്കാനാണ് വെള്ളാപ്പള്ളി നടേശൻ ചെയർമാനായി നവോത്ഥാന മുന്നണി രൂപീകരിച്ചത്. ശബരിമല കാര്യത്തിൽ സർക്കാർ നിലപാട് മാറ്റിയെങ്കിൽ നവോത്ഥാന മുന്നണി പിരിച്ചു വിടണം. സംശയാസ്പദമായ സർക്കാരിൻ്റെ പുതിയ നിലപാടിനെ നവോത്ഥാന മുന്നണി കൺവീനറായിരുന്ന പുന്നല ശ്രീകുമാർ തന്നെ നിശിതമായി വിമർശിച്ചിട്ടു ണ്ടെന്നും ചെറിയാൻ ഫിലിപ്പ് പ്രസ്താവിച്ചു .