Bihar model voter list undergoes drastic revision in Kerala too
13, September, 2025
Updated on 13, September, 2025 37
![]() |
തിരുവനന്തപുരം: ബീഹാര്‍ നടപ്പാക്കിയ രീതിയില്‍ കേരളത്തിലും വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം വരുന്നു. ഇത് സംബന്ധിച്ച് പ്രാഥമീക നടപടികള്‍ ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത് അനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഓരോ വീടുകളിലുമെത്തി വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്യും. അനര്‍ഹരെ പൂര്‍ണമായും ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ വോട്ടര്‍മാരേയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണം സംബന്ധിച്ച് ആശങ്കകള്‍ ഒന്നും വേണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
എസ്ഐആര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഈ മാസം 20ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ചറിയും. എസ്ഐആര്‍ എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണമാണെന്നും, വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം ഇതിനു മുമ്പ് പലവട്ടം രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നും ഏറ്റവും ഒടുവില്‍ 2002ല്‍ 29 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആര്‍ നടപ്പാക്കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
സംസ്ഥാനത്ത് എസ്ഐആര്‍ നടപ്പാക്കുന്നതിനു മുന്നോടിയായി പാലക്കാട് മണ്ണാര്‍കാട് രണ്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ കയറി ശേഖരിച്ച വിവരമനുസരിച്ച് 2002 ലെ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതില്‍ 80 ശതമാനം വോട്ടര്‍മാരും 2025 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്താനായി. നിലവിലെ സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കാന്‍ മൂന്നു മാസം വരെ വേണ്ടി വന്നേക്കാം. ബിഎല്‍ഒമാര്‍ നേരിട്ടുള്ള പരിശോധയ്ക്ക് വീട്ടില്‍ വരുന്ന സമയത്ത് വോട്ടറെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരില്‍ കാണാന്‍ വീണ്ടും അവസരമൊരുക്കും