കോംഗോയില്‍ രണ്ട് ബോട്ട് അപകടങ്ങളിലായി 193 പേര്‍ മരിച്ചു

193 dead in two boat accidents in Congo
13, September, 2025
Updated on 13, September, 2025 66

193 dead in two boat accidents in Congo

കോംഗോ: ഈ ആഴ്ച വടക്കുപടിഞ്ഞാറന്‍ കോംഗോയില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 193 പേര്‍ക്ക്. നിരവധിയാളുകളെ കാണാതായി. ഇക്വേറ്റര്‍ പ്രവിശ്യയിലാണ് ബുധന്‍ വ്യാഴം ദിവസങ്ങളിലായി രണ്ട് ബോട്ട് അപകടങ്ങള്‍ ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇക്വേറ്റര്‍ പ്രവിശ്യയിലെ ലുക്കോലെല കോംഗോ നദിയില്‍ ഏകദേശം 500 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് തീപിടിച്ച് മറിഞ്ഞാണ് ഒരു അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ 209 പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധിയാളുകള്‍ മരിച്ചതായി കോംഗോയുടെ മാനുഷിക കാര്യ മന്ത്രാലയം അറിയിച്ചു.
ബസാന്‍കുസു പ്രദേശത്തെ ഇക്വേറ്റര്‍ പ്രവിശ്യയി ബുധനാഴ്ച മോട്ടോര്‍ ബോട്ട് മറിഞ്ഞ് 86 പേര്‍ മരിച്ചു.

നിരവധി യാത്രക്കാരെ കാണാതായിട്ടുണ്ട്. പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ കയറിയതും സുരക്ഷിതമല്ലാത്ത സമയത്തെ യാത്രയുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു




Feedback and suggestions