Qatar strongly criticizes Israel’s state terrorism
11, September, 2025
Updated on 11, September, 2025 55
ദോഹ : ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം ഭരണകൂട ഭീകരത എന്ന് ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ആണ് ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇസ്രയേലിനെതിരെ അതിരൂക്ഷമായ പ്രതികരണം നടത്തിയത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ച നെതന്യാഹുവിനെ പോലുള്ള ഒരാൾ നിയമത്തെക്കുറിച്ചു പ്രസംഗിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയെന്നും പറഞ്ഞു.ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് തമീ ബിന്നിന്റെ പ്രതികരണം പുറത്തുവരുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവി ന്റെ പ്രസ്താവനയെ അപലപിച്ചിരുന്നു.
ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്ന് വിദേശകാര്യ മന്ത്രാലയം നെതന്യാഹുവിന്റെ പ്രതികരണത്തിനു ഖത്തർ വിദേശകാര്യ മന്ത്രാലയം മറുപടി നല്കി.