ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമായേക്കും

kerala rain alert yellow alert in 6 districts september 03
2, September, 2025
Updated on 2, September, 2025 40

kerala rain alert yellow alert in 6 districts september 03

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. (kerala rain alert yellow alert in 6 districts september 03)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് നാളെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുക. പലയിടങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി മഴ ലഭിച്ചേക്കും. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകും.

നാളെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.





Feedback and suggestions