v d satheeshan against ayyapa sangamam
2, September, 2025
Updated on 2, September, 2025 37
![]() |
ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.
അതേസമയം, ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമലക്ക് ആഗോളതലത്തിൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യം. യുവതി പ്രവേശനത്തിൽ സർക്കാരിന് നിൽപാടിൽ നിന്നും പിന്നോട്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു