Thrikketta Day Pookkalam in Onam: ചിങ്ങം 16, ഇന്ന് തൃക്കേട്ട: ഓണത്തിരക്കിൽ മലയാളി

Thrikketta Day Pookkalam in Onam
1, September, 2025
Updated on 1, September, 2025 43

ഇന്നത്തെ പൂക്കളത്തിൽ ആരെല്ലാമാണ് അണിനിരക്കുക? എന്തെല്ലാം പ്രത്യേകതകളാണ് ചിങ്ങത്തിലെ ചോതിയ്ക്കുള്ളതെന്നറിയാം..

ഇന്ന് ചിങ്ങം 14,  കൊല്ലവർഷം 1201-ാം ആണ്ട് തൃക്കേട്ട നക്ഷത്രം. അത്തം തുടങ്ങിയാൽ അന്നേയ്ക്ക് ആറാമതായാണ് തൃക്കേട്ട എത്തുന്നത്. തൃക്കേട്ട എത്തുന്നതോടെ തിരുവോണനൃവും അടുത്തെത്തി എന്നുവേണം കരുതാൻ. 

തിരുവോണത്തിനായുള്ള എല്ലാ പദ്ധതികളും അതിൻ്റെ രൂപരേഖ എന്നപോലെ തയ്യാറാക്കേണ്ട ഘട്ടമായി. ഇന്നത്തെ അത്തപ്പൂക്കളം വലിപ്പത്തിൽ മാത്രമല്ല നിറങ്ങളിലും കേമമായാണ് നിൽക്കേണ്ടത്. പൂക്കളും ഇലകളും കായ്കളുമെല്ലാം ഉപയോഗിച്ച് വലിപ്പത്തിൽ വേണം ഇന്ന് പൂക്കളമിടാൻ. 

തൃക്കേട്ട ദിവസം  മുതലാണ് കുടുംബാംഗങ്ങള്‍ അവരുടെ തറവാട് വീടുകള്‍ സന്ദര്‍ശിക്കുകയും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. തൃക്കേട്ട ദിവസം എത്തുമ്പോഴേക്കും പൂക്കളം അഞ്ചോ ആറോ വട്ടങ്ങളിലായി വലിയ പൂക്കളമായി മാറിയിരിക്കും. വ്യത്യസ്ത പൂക്കളളിടുന്ന വലിയ പൂക്കളം. ആറിനം പൂക്കളാണ് തൃക്കേട്ട ദിവസം സാധാരണ പൂക്കളം തയ്യാറാക്കാന്‍ ഉപയോഗിച്ചു വരുന്നത്. പൂക്കളത്തിൻ്റെ നാലുദിക്കുകളിലും കാല്‍നീട്ടുന്നത് അഥവാ വലിപ്പം കൂട്ടുന്നത് ഈ ദിനത്തിലാണ്

സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ദിനത്തോടെ ഓണാവധിക്കായി അടയ്ക്കുമെന്നതിനാല്‍, ഉത്സവത്തിൻ്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ കുട്ടികള്‍ക്കാകുന്നു. അതിനാല്‍തന്നെ, ആറാം ദിവസമായ തൃക്കേട്ട കുട്ടികള്‍ക്ക് പ്രത്യേക സന്തോഷം നല്‍കുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.




Feedback and suggestions