DMO ask explanation from thiruvananthapuram general hospital
28, August, 2025
Updated on 28, August, 2025 77
![]() |
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംഭവത്തില്‍ ആശുപത്രിയോട് വിശദീകരണം തേടി ഡിഎംഒ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട സ്വദേശി സുമയ്യയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ വയര്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം ചികിത്സാപ്പിഴയില്‍ ഡോക്ടര്‍ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കൂടിയാണ് വിഷയത്തില്‍ ഡിഎംഒയുടെ ഇടപെടലുണ്ടായിരിക്കുന്നത്. (DMO ask explanation from thiruvananthapuram general hospital)
തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയര്‍ കണ്ടത്. തുടര്‍ന്നു വീണ്ടും ഡോക്ടര്‍ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടര്‍ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാര്‍ മറ്റു ഡോകടര്‍മാരുമായി സംസാരിച്ചു കീ ഹോള്‍ വഴി ട്യൂബ് എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.