മുനമ്പം നിരാഹാര സമരത്തിന് പിന്തുണയുമായി സന്യസ്തരും

Monks also support the Munambam hunger strike
26, August, 2025
Updated on 26, August, 2025 118

കേരള പീഡിയ ന്യൂസ്

കൊച്ചി :മുനമ്പം തീരത്ത് താമസിക്കുന്ന 610 കുടുംബങ്ങളുടെ ഭൂസ്വത്തുകൾ വഖഫ് ബോർഡ് നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനെതിരെ ഭൂ സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരം 316-ാം ദിവസവും തുടരുന്നു. ഇന്നലെ 

ഉച്ചക്ക് ഇറ്റലിയിലെ പിസ സിറ്റിയിലെ വിശുദ്ധ ക്ലാര സഭാംഗമായ സിസ്റ്റർ ധന്യ സ്റ്റീഫൻ വെള്ളപ്പനാട് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. നിയമ വിരുദ്ധമായി ഭൂസ്വത്തുക്കൾ തട്ടിയെടുത്ത് നിരവധി കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്നവർക്ക് നീതിബോധം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നുവെന്ന് സിസ്റ്റർ ധന്യ പറഞ്ഞു . നീതി ലഭിക്കുവാൻ നിരാഹാരം തുടരുന്ന മിനി അലക്സാണ്ടർ,
ഇൻ്റില ജോസഫ്, ശ്രീദേവി പ്രദീപ്, സോഫി വർഗീസ് , 
ജെസ്സി ജോസഫ് തുടങ്ങിയവർക്കും സംഘാടകർക്കും ക്ലാര സഭാംഗങ്ങളുടെ ആശംസകൾ അറിയിച്ചു.




Feedback and suggestions