കോളേജ് ഫിലിം ക്ലബ്ബുകൾ സാംസ്കാരിക രംഗത്ത് പ്രധാന പങ്ക് വഹിക്കുന്നു - വിജയകൃഷ്ണൻ
College film clubs play an important role in the cultural scene - Vijayakrishnan 26, August, 2025 Updated on 26, August, 2025 257
കേരള പീഡിയ ന്യൂസ്
തിരു:ഫിൽക്ക ഫിലിം സൊസൈറ്റി 25 - )0 വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച ' വിശ്വസാഹിത്യവും വിശ്വസിനിമയും ' എന്ന ചലച്ചിത്രമേള പരമ്പരയുടെ മൂന്നാം ഭാഗം ആഗസ്റ്റ് 21 ന് തുമ്പ, സെൻറ് സേവ്യേഴ്സ് കോളേജിലെ സേവ്യേഴ്സ് ഔട്ട് റീച്ച് ഹാളിൽ പ്രദർശിപ്പിച്ചു. ഓരോ മാസവും പ്രദർശിപ്പിക്കുന്ന ഈ പ്രത്യേക പരമ്പര പാക്കേജിൽ 25 സിനിമകളാണുളളത്. ആഗസ്റ്റ് മാസത്തിൽ രാവിലെ 9:30 ന് ലിയോ ടോൾസ്റ്റോയിയുടെ അന്ന കരേനിന (സംവിധാനം - ജോ റൈറ്റ് ) പ്രദർശിപ്പിച്ചു.
11:40 ന് സിനെക്സ് ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണൻ സംസാരിച്ചു." ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സിനി എക്സ് ഫിലിം ക്ലബിൻ്റെ ഉദ്ഘാടനവും ചലച്ചിത്രമേളയും നടക്കുന്ന വേളയിൽ ഓർമ്മിക്കുന്ന ഒരു കാര്യം , ലോക സാഹിത്യവും നാടകവും ചിത്രകലയും സംഗീതവും ഒക്കെ പാഠ്യപദ്ധതിയിൽ ഉള്ളതിനേക്കാൾ പ്രാധാന്യം ഇന്ന് ലോക ക്ലാസിക്ക് സിനിമ പഠിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനും ഉണ്ട് എന്നതാണ് . കോളേജ് തലത്തിലുള്ള ഫിലിം ക്ലബ്ബുകൾ കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്ത് വളരെ മികച്ച സദ്‌ഫലങ്ങൾ ഉണ്ടാക്കും. തന്നെയുമല്ല ഇവിടെയുള്ള പ്രിൻസിപ്പാൾ ഒരു നിരൂപകൻ കൂടി ആയതിനാൽ നല്ല മാർഗദർശനം കൂടി ഫിലിം ക്ലബിനു ലഭിക്കും . " വിജയകൃഷ്ണൻ പ്രസ്താവിച്ചു.
അവതരണ ചടങ്ങിൽ ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ , കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് സ്‌ക്കറിയ, ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് എച്ച്. ഓ. ഡി. മെലിസ ഹിലരി എന്നിവർ പങ്കെടുത്തു. നോവലിസ്റ്റും ചലച്ചിത്ര ഗ്രന്ഥകാരനുമായ സാബു ശങ്കർ കൃതികളും ചലച്ചിത്രങ്ങളും അവതരിപ്പിച്ചു. സിനെക്സ് ഫിലിം ക്ലബ് കൺവീനർ ഡോ. ഗിഫ്റ്റി എൽസാ വർഗ്ഗീസ് നന്ദി അറിയിച്ചു.
ഇടവേളയ്ക്കു ശേഷം 1:15 ന് വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾ ( പാവങ്ങൾ - സംവിധാനം- ബില്ലി ആഗസ്ത് ) സ്ക്രീൻ ചെയ്തു.