System to directly report complaints and comments to the CM
26, August, 2025
Updated on 26, August, 2025 63
![]() |
തിരഞ്ഞെടുപ്പ് വർഷത്തിൽ ജനകീയമാകാൻ സംസ്ഥാന സർക്കാർ. ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിക്കാൻ പുതിയ സംവിധാനം വരുന്നു. തീരുമാനം നാളെത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു.
സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് കൂടിയാണ് പുതിയ സംവിധാനം എത്തിക്കുന്നത്. വിവര -വിനിമയ – സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള പുതിയ സംവിധാനം കൊണ്ടുവരാനാണ് ധാരണ. സർക്കിരിലേക്ക് വരുന്ന നൂതനാശയങ്ങളിൽ ഇടപെടൽ ഉറപ്പാക്കുക കൂടി ലക്ഷ്യമിടുന്നത്. നാളെത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും.
ഇന്ന് അഞ്ച് മണിക്ക് മുൻപ് നിർദേശങ്ങൾ സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം എത്തിക്കനാണ് സർക്കാർ തീകരുമാനിച്ചിരിക്കുന്നത്.