Pravasi Legal Cell Kuwait Chapter signs MoU with Kuwait Law Firm
21, August, 2025
Updated on 21, August, 2025 42
![]() |
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ,കുവൈറ്റ് അഭിഭാഷക സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. 2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്
പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർ നേരിട്ട പ്രതിസന്ധികളിലും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും കുവൈറ്റ്പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായും അനുകൂലമായ വിധികൾ നേടിയത് പ്രവാസി ലീഗൽ സെല്ലാണ്.
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ നൽകണമെന്ന പ്രവാസി ലീഗൽ സെല്ലിൻ്റെ ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി, വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രവാസി ലീഗൽ സെല്ലിന് ലഭിച്ച അനുകൂല വിധിയുടെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ പ്രാബല്യത്തിൽ വന്നത്. കുവൈറ്റിലും കഴിഞ്ഞ അഞ്ച് കാലയളവിൽ ധാരാളം പ്രവാസികൾക്ക് ലീഗൽ സെൽവഴി നിയമപരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രവാസി ലീഗൽ സെല്ലിൻ്റെ കീഴിൽ ഇന്ത്യയിലും സൗജന്യ നിയമ സഹായം നൽകി വരുന്നുണ്ട്