‘നിരവധി സ്ത്രീകൾ ദുരനുഭവം നേരിട്ടിട്ടുണ്ട്; സൈബർ ആക്രമണത്തെ ഭയക്കുന്നില്ല’; റിനി ആൻ ജോർജ്‍

Actress Rini Ann George says she is not afraid of cyber attacks
21, August, 2025
Updated on 21, August, 2025 77

Actress Rini Ann George says she is not afraid of cyber attacks

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തിലിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ ഭയക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. അങ്ങനെ ഭയപ്പെടുന്ന ആളല്ല താൻ. രാഷ്ട്രീയ നേതാക്കളോ ഭീഷണി ഫോൺ കോളുകളെ ഉണ്ടായിട്ടില്ലെന്ന് റിനി പറഞ്ഞു. സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേർ സന്ദേശം അയച്ചിട്ടുണ്ടെന്ന് റിനി ട്വന്റിഫോറിനോട് പറഞ്ഞു. നേതാവിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ തയാറല്ലെന്ന് റിനി വ്യക്തമാക്കി

പ്രസ്ഥാനത്തോടും അതിലെ നേതാക്കന്മാരോടുള്ള സ്‌നേഹം കൊണ്ടാണ് പേര് വെളിപ്പെടുത്താൻ തയാറാകാത്തതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. പല സമയത്തായിട്ടാണ് അശ്ലീല സന്ദേശം ലഭിച്ചത്. രൂക്ഷമായി പ്രതികരിക്കുമ്പോൾ കുറച്ചു നാളത്തേക്ക് ഇത്തരത്തിൽ സന്ദേശം അയക്കുന്നത് ഉണ്ടാകില്ല. പിന്നെ വീണ്ടും സംസാരിച്ച് വരുമ്പോഴാണ് അശ്ലീല സന്ദേശം ലഭിക്കുന്നത്. ബ്ലോക്ക് ചെയ്യുമ്പോൾ പലരീതിയിൽ ബന്ധപ്പെടും. ഇനി ഇങ്ങനെ ഉണ്ടാകില്ലെന്ന് പറയുമെന്ന് റിനി പറയുന്നു.

നിയമനടപടിയിലേക്ക് പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് റിനി വ്യക്തമാക്കി. തന്റെ വെളിപ്പെടുത്താൽ രാഷ്ട്രീയമായി മാറ്റുന്നു. സ്ത്രീപക്ഷ രാഷ്ട്രീയമാണ് പറഞ്ഞത്. ആ രീതിയിലാണ് ചർച്ചകൾ നടക്കേണ്ടത്. രാഷ്ട്രീയക്കാർ പരസ്പരം ഏറ്റുമുട്ടുന്നുത്തിൽ കാര്യമില്ലെന്ന് റിനി പറഞ്ഞു. ആ വ്യക്തിയെ ശത്രുവായിട്ട് അല്ല കാണുന്നത്. അയാളെ നവീകരിക്കാനാണ് ശ്രമിച്ചത്. ഇയാൾ ഇത്ര വലിയ പ്രശ്നമാണ് എന്ന് അറിയില്ലായിരുന്നുവെന്ന് റിനി പറഞ്ഞു





Feedback and suggestions