lack of staff; Kerala Bank in crisis
20, August, 2025
Updated on 20, August, 2025 60
![]() |
തിരു: കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന എംപ്ലോയീസ് കോൺഗ്രസിൻ്റെ ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് രൂപപ്പെട്ടിട്ട് ആറു വർഷമായിട്ടും ഇതുവരെ പി എസ് സി വഴിയുള്ള ഒരു നിയമനവും നടന്നിട്ടില്ല. നിരവധിപേർ വിരമിച്ചതിനാൽ ഓരോ ബ്രാഞ്ചിലും ജീവനക്കാരുടെ അഭാവം രൂക്ഷമാവുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് അമിതജോലിഭാരവും വിവിധ തരത്തിലുള്ള അനാവശ്യമായ ശിക്ഷാ നടപടികളും വർധിക്കുകയാണ്. ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാൽ ഉപഭോക്താക്കളുടെ പരാതികളും പെരുകുന്നു. പലരും അക്കൗണ്ട് ക്ലോസ് ചെയ്യുന്നു. വിവിധതരം സേവനങ്ങൾ ഉപഭോക്താക്കൾക്ക് യഥാസമയം നൽകാൻ സാധിക്കാതെ വരുന്നത് കേരള ബാങ്കിൻ്റെ ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭരണകക്ഷിയുടെ തല്പര വ്യക്തികൾക്ക് വേണ്ടി പാർട്ട് ടൈം സ്വീപ്പർ - ഗോൾഡ് അപ്രയ്സർ വിഭാഗത്തിൽ പിൻവാതിൽ നിയമനം പെരുകുമ്പോൾ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചെറുപ്പക്കാരെ അധികൃതർ വഞ്ചിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനപക്ഷത്ത് നിന്ന് കൂടി ഉണ്ടാവണമെന്ന് സംഘടനാ നേതാക്കൾ പ്രസ്താവിച്ചു. നിയമപരമായ നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ കേരള ബാങ്കിൻ്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.