പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ടോൾ ജനവിരുദ്ധം : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

Anti-Popularity Toll on Public Harassment: Human Rights Protection Mission
20, August, 2025
Updated on 20, August, 2025 47

കേരള പീഡിയ ന്യൂസ്

കൊച്ചി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുടനീളമുള്ള ജനങ്ങൾക്ക്   ബുദ്ധിമുട്ടുകളും സാമ്പത്തിക ബാധ്യതയും അടിച്ചേൽപ്പിക്കുന്ന ടോൾ സംവിധാനത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ   പ്രതിഷേധിച്ചു.

" സർക്കാരും സ്വകാര്യ കമ്പനികളും തമ്മിലുള്ള റോഡ് നിർമ്മാണ കരാറുകൾ നിരന്തരമായ ടോൾ പിരിവുകളിലൂടെ പൊതുജനങ്ങളെ അന്യായമായി ചൂഷണം ചെയ്യുകയാണ്. പൗരസമൂഹം ഇതിനകം തന്നെ വിവിധ തരത്തിലുള്ള നികുതികൾ അടയ്ക്കുന്നുണ്ട്. ഇതിനുപുറമെ അമിതമായ ടോൾ ചാർജുകൾ ചുമത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനാണ് റോഡുകൾ .  അവരെ ബുദ്ധിമുട്ടിക്കാനല്ല." എച്ച്. ആർ. പി. എം ദേശീയ പ്രസിഡണ്ട് പ്രകാശ്  ചെന്നിത്തല പ്രസ്താവിച്ചു. 

റോഡുകൾ പൂർത്തിയായതിനുശേഷവും വർഷങ്ങളായി ടോൾ പിരിവ് തുടരുന്നുണ്ടെന്നും പലയിടത്തും സർവീസ് റോഡുകൾ യാത്രക്കാർക്ക് ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ടോൾ സംവിധാനം വാഹന ഉടമകൾക്കും സാധാരണക്കാർക്കും ഒരുപോലെ കനത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രഖ്യാപിച്ചു.

 സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുകയും പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




Feedback and suggestions