ഫിൽക്ക ചലച്ചിത്ര മേള: വിശ്വ സാഹിത്യവും വിശ്വ സിനിമയും

Filca Film Festival: Vishva Sahitya and Vishwa Cinema
19, August, 2025
Updated on 19, August, 2025 237

കേരള പീഡിയ ന്യൂസ്

തിരു:

ഫിൽക്ക ഫിലിം സൊസൈറ്റി 25 - )0 വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ' വിശ്വസാഹിത്യവും വിശ്വസിനിമയും ' എന്ന ചലച്ചിത്രമേള പരമ്പരയുടെ മൂന്നാം ഭാഗം ആഗസ്റ്റ് 21 ന് തുമ്പ, സെൻറ് സേവ്യേഴ്സ് കോളേജിലെ സേവ്യേഴ്സ് ഔട്ട്‌ റീച്ച് ഹാളിൽ പ്രദർശിപ്പിക്കുന്നു. ഓരോ മാസവും പ്രദർശിപ്പിക്കുന്ന ഈ പ്രത്യേക പരമ്പര പാക്കേജിൽ 25 സിനിമകളാണുളളത്. ആഗസ്റ്റ് മാസത്തിൽ രാവിലെ 9:30 ന് ലിയോ ടോൾസ്റ്റോയിയുടെ അന്ന കരേനിന (സംവിധാനം - ജോ റൈറ്റ് ) പ്രദർശിപ്പിക്കും.

11:40 ന് സിനെക്സ് ഫിലിം ക്ലബ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണൻ സംസാരിക്കുന്നു.

അവതരണ ചടങ്ങിൽ ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ , കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് സ്‌ക്കറിയ, ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റ് എച്ച്. ഓ. ഡി. മെല്ലിസ ഹിലരി എന്നിവർ പങ്കെടുക്കും. നോവലിസ്റ്റും ചലച്ചിത്ര ഗ്രന്ഥകാരനുമായ സാബു ശങ്കർ കൃതികളും ചലച്ചിത്രങ്ങളും അവതരിപ്പിക്കും. സിനെക്സ് ഫിലിം ക്ലബ് കൺവീനർ ഡോ. ഗിഫ്റ്റി എൽസാ വർഗ്ഗീസ് നന്ദി അറിയിക്കും.

ഇടവേളയ്ക്കു ശേഷം 1:15 ന് വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾ ( പാവങ്ങൾ - സംവിധാനം- ബില്ലി ആഗസ്ത് ) സ്ക്രീൻ ചെയ്യുന്നതാണ്. ചലച്ചിത്ര മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.filca.in ഫോൺ 80890 36090/ 9847063190 / 9633670050.




Feedback and suggestions