സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട CPIM പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

CPIM Punithura local committee reorganized
17, August, 2025
Updated on 17, August, 2025 33

CPIM Punithura local committee reorganized

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട സിപിഐഎം എറണാകുളം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ മണി ശങ്കറിനെ പുതിയ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ സമ്മേളന സമയത്ത് പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടത്

കഴിഞ്ഞ ഒക്ടോബറിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘടനം ഉണ്ടായത്. സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കിയിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റി നേരിട്ട് നടപടി സ്വീകരിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ആറു പേരെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

ജില്ലാ കമ്മിറ്റി നേരിട്ടായിരുന്നു ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഇപ്പോള്‍ ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടാണ് പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. 11 പേരാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്ളത്. ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് പേട്ട ജങ്ഷനിൽ നടുറോഡിൽ പാർട്ടിക്കാർ തമ്മിലടിച്ചത്. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിരുന്നു.







Feedback and suggestions