സംസ്ഥാനത്ത് കനത്ത മഴ; വിധിധ ജില്ലകളില്‍ മുന്നറിയിപ്പ്, ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കും

Heavy rain to continue in Kerala
17, August, 2025
Updated on 17, August, 2025 59

Heavy rain to continue in Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.




Feedback and suggestions