ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

Body of unborn baby found in Alappuzha Express train toilet
15, August, 2025
Updated on 15, August, 2025 38

Body of unborn baby found in Alappuzha Express train toilet

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

ഇന്നലെ രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ് 3 കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

​തുടർ നടപടികൾക്കായി മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആർ.പി.എഫ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്





Feedback and suggestions