Accused escaped from Kozhikode Farook police station
13, August, 2025
Updated on 13, August, 2025 26
![]() |
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപോയി. വിദ്യാർഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി, അസം സ്വദേശി പ്രസൻജിത്ത് ആണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെയാണ് പ്രതി ചാടിയത്. രാത്രി 7.30 ഓടെയാണ് സംഭവം. അതിഥി തൊഴിലാളിയാണ് പ്രതി. പോലീസ് സ്റ്റേഷൻ്റെ പുറകിലൂടെയാണ് പ്രതി ചാടിപ്പോയത്.
പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കി. പോലീസ് ഇയാൾ പോകാൻ സാധ്യതയുള്ള മേഖലകളൊക്കെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ, വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു. ഈ സമയം പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ ദൂരെ പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.