ആലപ്പുഴയിൽ കഞ്ചാവുമായി KSRTC കണ്ടക്ടര്‍ പിടിയില്‍

ksrtc conductor arrested with ganja
13, August, 2025
Updated on 13, August, 2025 32

ksrtc conductor arrested with ganja

കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ. ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ ആണ് പിടിയിലായത്

ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 KG കഞ്ചാവ്‌ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.




Feedback and suggestions