മുനമ്പത്ത് നിരാഹാര സമരം

Munambath hunger strike
12, August, 2025
Updated on 12, August, 2025 133

കേരള പീഡിയ ന്യൂസ്

കൊച്ചി: 

      മുനമ്പം തീരത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുകൾ നിയമവിരുദ്ധമായി വഖഫ് ബോർഡ്, വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനെതിരെ ഭൂ സംരക്ഷണ സമിതി നടത്തി വരുന്ന നിരാഹാര സമരം 304-ാം ദിവസത്തിലേക്ക് കടന്നു. 2025 ആഗസ്റ്റ് 12-ാം തീയ്യതി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ: ആൻ്റെണി സേവ്യർ തറയിൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ആൻ്റണി മാതിരപ്പിള്ളി, ബിന്ദു കുഞ്ഞപ്പൻ, ആനി ആൽബി, ഷൈജ ക്ലീറ്റസ്, മേരി റോക്കി എന്നിവർ നിരാഹാര സമരം തുടരുന്നു.




Feedback and suggestions