Rashma Ranjan is contesting for the position of FOMAA Joint Treasurer.
10, August, 2025
Updated on 10, August, 2025 58
ഡാലസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്കാരിക സംഘടനയായ ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന ദേശീയ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന സാംസ്ക്‌കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷകയും പ്രഭാഷകയുമായ രഷ്മ രഞ്ജൻ മത്സരിക്കുന്നു.
ഫോമ ദേശീയ ജോയിന്റ് ട്രഷറർ പദവിയിലേക്ക് മത്സരിക്കുന്ന രഷ്‌മ കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യാർഹമായ സേവനങ്ങൾ കാഴ്‌ച വച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, ഹെർ സ്വാസ്ത്യ ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്ക്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു നേതൃത്വമേകിയ രഷ്‌മ രഞ്ജനാണ് 2025ൽ ഫോ കേരളത്തിൽ നടത്തിയ സമ്മർ ടു കേരള പദ്ധതിക്കു നേതൃത്വമേകിയത്.
ഡാലസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്സണുമായ രഷ്മ അസോസിയേഷൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പിൽ വരുത്തുന്നതിൽ ക്രിയാത്മകമായ പങ്കു വഹിക്കുന്നു. ഡാലസ് മലയാളി അസോസിയേഷൻ പ്രവർത്തക സമിതി രഷ്മ രഞ്ജന്റെ പ്രവർത്തന മികവിനെ അഭിനന്ദിക്കുകയും വിജയാശംസ നേരുകയും ചെയ്തു.