The land struggle will continue until justice is achieved.
8, August, 2025
Updated on 8, August, 2025 180
![]() |
പറവൂർ: നിയമവിരുദ്ധമായി വഖഫ് ബോർഡിൻ്റെ ഇടപെടൽ നിമിത്തം 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിച്ചതിനെതിരെ മുനമ്പം ഭൂ സംരക്ഷണ സമിതി നടത്തിവരുന്ന സമരം ഇന്ന് 300 ദിവസം പൂർത്തിയായി. ഇതോടനുബന്ധിച്ച് രാവിലെ 9 ന് നടന്ന റിലേ നിരാഹാര സമരം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. മുനമ്പം ഭൂ സംരക്ഷണ സമിതി ആവേശം ചോരാതെ 300 ദിവസങ്ങൾ നിരാഹാര സമരം അനുഷ്ഠിച്ചു എന്നുള്ളത് വളരെ പ്രശംസ അർഹിക്കുന്നതാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ KCBC മുനമ്പത്തെ കുടുംബങ്ങൾക്ക് റവന്യൂ അവകാശങ്ങൾ ലഭിക്കുന്നതുവരെ എല്ലാ സമരങ്ങൾക്കും മുൻ കാലത്തെപ്പോലെ തന്നെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി.ചെട്ടിക്കാട് സെൻറ് ആൻറണീസ് പള്ളി വികാരി ഫാ:ബെന്നി വാഴക്കൂട്ടത്തിൽ സമര സേനാനികൾക്ക് ഐക്യദാർഢ്യമർപ്പിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ മുഖ്യപ്രഭാഷണം നടത്തി.വേളാങ്കണ്ണി മാതാ പള്ളി സഹ വികാരിമാരായ ഫാ: ആൻറണി തോമസ് പൊളക്കാട്ട്, ഫാ:മോൻസി വർഗ്ഗീസ് അറക്കൽ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ ,ജോസഫ് ബെന്നി കുറുപ്പശ്ശേരി നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് ജില്ലാ ട്രഷറർ ബിജോയ് ആൻ്റു സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു.