‘സംഘപരിവാറിന് എന്തും ചെയ്യാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്, ഉന്മൂലനമാണ് ലക്ഷ്യം’; മലയാളി വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ കെ സി വേണുഗോപാല്‍

KC venugopal on bajrangdal attack against malayali priest
8, August, 2025
Updated on 8, August, 2025 84

KC venugopal on bajrangdal attack against malayali priest

ഡിഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ സ വേണുഗോപാല്‍ എംപി. ഛത്തീസ്ഗഡ് സംഭവത്തിന്റെ ചൂട് മാറുന്നതിന് മുന്‍പുള്ള ഈ സംഭവം സംഘപരിവാറിന്റെ ഗൂഢ പദ്ധതി തെളിയിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ സംഘപരിവാറിന് ആര് അധികാരം നല്‍കിയെന്ന് ചോദിച്ച അദ്ദേഹം ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നത് പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നതിനാണെന്നും ആഞ്ഞടിച്ചു. (KC venugopal on bajrangdal attack against malayali priest)

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘപരിവാറിന്റെ ആക്രമണത്തിന് വൈദികരും കന്യാസ്ത്രീകളും വിധേയമാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപലപനീയമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ സംഭവം കഴിഞ്ഞ് ബിജെപി നാടിനോട് പറഞ്ഞ കാര്യങ്ങള്‍ മറന്നിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചു. ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. എന്താണ് സംഘപരിവാറിന്റെ ദ്ദേശമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വ്യക്തമാക്കണം. എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുത്തതിന്റെ ഭാഗമായിട്ടാണ് ഇത് വീണ്ടും ആവര്‍ത്തിക്കുന്നത്. വൈദികര്‍ക്ക് നേരെയുള്ള ആക്രമണത്തെ ബിജെപി പരസ്യമായി രാജ്യത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുകയും കേരളത്തില്‍ വന്ന തിരിച്ചു പറയുകയും ചെയ്യുകയാണ്. ക്രൈസ്തവരെ മാത്രമല്ല മുസ്ലീങ്ങളെയും പട്ടിക വര്‍ഗ്ഗക്കാരെയും ഇല്ലായ്മ ചെയ്യാനാണ് സംഘപരിവാര്‍ നോക്കുന്നത്. ഉന്മൂലന സിദ്ധാന്തമാണ് അവരുടെ ലക്ഷ്യമെന്നും വിഷയം നാളെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ടാണ് ഒഡിഷയില്‍ മലയാളി വൈദികര്‍ക്കുനേരെ അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ഉള്‍പ്പെടെ കഴിച്ച് 9 മണിയോടെ ഇവര്‍ ആ ഗ്രാമത്തില്‍ നിന്ന് മടങ്ങാനിരിക്കുകയായിരുന്നു. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.








Feedback and suggestions