ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

Repairs on Aluva railway bridge trains including Vande Bharat will be delayed
8, August, 2025
Updated on 8, August, 2025 74

Repairs on Aluva railway bridge trains including Vande Bharat will be delayed

ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഈ മാസം 8 മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- പാലക്കാട് മെമു, പാലക്കാട്- എറണാകുളം മെമു എന്നിവ റദ്ദാക്കി. (Repairs on Aluva railway bridge trains including Vande Bharat will be delayed)

ഈ ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9,10 തിയതികളില്‍ വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 9ന് ഒരു മണിക്കൂര്‍ 45 മിനിറ്റും 10-ാം തിയതി 1 മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. സിക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി അരമണിക്കൂറും വൈകിയാകും ഓടുക.

ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. വന്ദേഭാരത് 9-ാം തിയതി തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി 4.50നാകും യാത്ര ആരംഭിക്കുക. 10-ാം തിയതി 10 മിനിറ്റും വൈകും.





Feedback and suggestions