മുനമ്പം ഭൂസംരക്ഷണ സമരം മുന്നൂറാം ദിവസം

300th day of Munambam land protection strike
7, August, 2025
Updated on 7, August, 2025 82

കേരള പീഡിയ ന്യൂസ്

മുനമ്പം : 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച, മുനമ്പം ഭൂസംരക്ഷണ സമിതി നടത്തിവരുന്ന അനീതിക്കെതിരായ നിരാഹാര സമരം 300 ദിവസം പൂർത്തിയാകുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെയും നീതിയിൽ അടിയുറച്ച വിശ്വാസത്തോടെയും പ്രതിബന്ധങ്ങളെ അവഗണിച്ചുകൊണ്ടുള്ള മുനമ്പം തീരദേശവാസികളുടെ സമരം തുടരുകയാണ്. 

1988-ലെ പറവൂർ പ്രിൻസിപ്പൽ സബ് കോടതി വിധിപ്രകാരം ഫറൂഖ് കോളേജിൽ നിന്ന് നിയമാനുസൃതം പണം നൽകി രജിസ്റ്റർ ചെയ്ത ഭൂമി, നോട്ടീസോ സർവേയോ ഇല്ലാതെ, കേരള വഖഫ് ബോർഡ് 610 കുടുംബങ്ങളുടെ സ്വത്ത് നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ഈ നിരാഹാര സമരം. റവന്യൂ അവകാശങ്ങൾ തിരിച്ചുപിടിക്കുന്നതുവരെ മുനമ്പം തീരജനതയുടെ പോരാട്ടം തുടരുകയാണ്.  

300-ാം ദിവസമായ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന റിലേ നിരാഹാര സമരത്തിന്റെ ഉദ്ഘാടനത്തിൽ, മതേതരത്വവും സമത്വവും വിശ്വസിക്കുന്ന , അനീതിക്കെതിരെ പോരാടുന്ന ഏവരെയും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സമരത്തിൽ പങ്കെടുക്കാനും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ ചെയർമാൻ ജോസഫ് റോക്കി പാലക്കൽ ക്ഷണിച്ചു.





Feedback and suggestions