Heavy rains and winds cause major damage to KSEB
25, May, 2025
Updated on 30, May, 2025 11
![]() |
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങൾ. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ട്.വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാറുകൾ മൂലം ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു.
എന്നാൽ, ഇതിനകം തന്നെ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകിയതായും അധികൃതർ വ്യക്തമാക്കി. മറ്റ് മേഖലകളിലും പുനസ്ഥാപന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
അതേസമയം സാധാരണഗതിയിൽ നിന്നും എട്ട് ദിവസം മുൻപ് സംസ്ഥാനത്തു കാലവർഷം എത്തിയിരിക്കുയാണ്. അതിതീവ്ര മഴ വിവിധ ജില്ലകളിൽ തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും, മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ശക്തമായ കാറ്റിനും, തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.