സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദേശങ്ങൾ ജീവനക്കാർ പാലിക്കരുതെന്ന് വിസി; ‌താളം തെറ്റി കേരള- ഡിജിറ്റൽ സർവകലാശാല പ്രവർത്തനം

Kerala-Digital University’s operations out of sync
3, August, 2025
Updated on 3, August, 2025 3

Kerala-Digital University’s operations out of sync

അധികാര തർക്കത്തിൽ പ്രവർത്തനങ്ങൾ താളം തെറ്റി കേരള- ഡിജിറ്റൽ സർവകലാശാലകൾ. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത് കേൾക്കരുതെന്നാണ് ജീവനക്കാർക്ക് വൈസ് ചാൻസിലറുടെ നിർദ്ദേശം. സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനോ, പ്രിന്റ് ചെയ്തവ പോസ്റ്റിൽ വഴി അയക്കാനോ പണം ഇല്ല. വാഹനങ്ങൾക്ക് ഡീസൽ വാങ്ങാൻ പോലും പണമില്ലെന്നും, ശമ്പളം മുടങ്ങിയെന്നും ജീവനക്കാർ വെളിപ്പെടുത്തി.

രൂക്ഷമായ പ്രതിസന്ധിയിലാണ് കേരള – സാങ്കേതിക സർവകലാശാലകൾ. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശങ്ങൾ ജീവനക്കാർ പാലിക്കരുതെന്ന് സർക്കുലർ. വൈസ് ചാൻസിലർ നിർദ്ദേശത്തെ തുടർന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് സർക്കുലർ ഇറക്കിയത്. മിനി കാപ്പനും ഇടത് സിൻഡിക്കേറ്റ് നിങ്ങളുടെ നിർദ്ദേശത്തെ തുടർന്ന് കെ എസ് അനിൽകുമാറും പോലീസിലും പരാതി നൽകിയിട്ടുണ്ട്

കേരള സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പോലും നൽകുന്നില്ല. സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാൻ പണമില്ല. സോഫ്റ്റ്‌വെയർ , ഇൻറർനെറ്റ് സേവകർക്ക് നൽകാനുള്ള പണവും നൽകാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങി. സിൻഡിക്കേറ്റ് യോഗം ചേർന്നാലേ ശമ്പളം നൽകുന്നതിന് അടക്കമുള്ള ബജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ. ഭരണ തർക്കത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം


Feedback and suggestions

Related news