Bineesh Kodiyeri against PK Firos
3, August, 2025
Updated on 3, August, 2025 3
![]() |
പി കെ ഫിറോസിന്റെ അനുജൻ ലഹരി കേസിൽ അറസ്റ്റിലായതിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചു. പികെ ജുബൈറും പികെ ഫിറോസും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടോയെന്ന് അദേഹം ചോദിച്ചു. സഹോദരൻ അറസ്റ്റിലായ സംഭവത്തിൽ പികെ ഫിറോസിന്റെ അഭിപ്രായം എന്താണെന്നും ബിനീഷ് കോടിയേരി ചോദിച്ചു
രാവിലെ ലഹരിക്കെതിരായ പ്രവർത്തിക്കുകയും രാത്രിയിൽ ലഹരിയുടെ ബിസിനസ് നടത്തുകയും ചെയ്യുന്നതായി ബിനീഷ് പറഞ്ഞു. സംശയത്തിന്റെ നിഴലിൽ നിൽക്കാതെ നേതൃസ്ഥാനം രാജിവെച്ച് മാതൃക കാണിക്കണമെന്ന് ബിനീഷ് കോടിയേരി ആശശ്യപ്പെട്ടു. അനുജന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗിന്റെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ സഹോദകൻ ഇത്തരത്തിൽ കേസിൽ ഉൾപ്പെടുമ്പോൾ നിസാരവത്കരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ എന്ന് ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.
ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധക്കിടെയായിരുന്നു പി.കെ ബുജൈർ പിടിയിലായത്. ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ബുജൈർ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു. അൽപ്പ സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കും.
ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. എന്നാൽ പികെ ബുജൈറിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടില്ല.ലഹരി വസ്തു പൊതിയാൻ ഉപയോഗിക്കുന്ന കവർ ആണ് കണ്ടെത്തിയത്.