ശംഖുമുഖത്തിൻ്റെ പേരിലുള്ള വാർഡ് നിലനിർത്തണം - ദി എമർജിംഗ് കോസ്റ്റ്.

Ward named after Shankhumugham should be retained - The Emerging Coast.
2, August, 2025
Updated on 2, August, 2025 66

കേരള പീഡിയ ന്യൂസ്

ശംഖുമുഖത്തിന്റെ പ്രതാപം നിലനിർത്തുന്നതിന് വേണ്ടി കോർപ്പറേഷനിലെ ശംഖുമുഖം വാർഡ് വേണമെന്നാണ് പൊതുജനാഭിപ്രായം. 

 തിരുവനന്തപുരം നഗരത്തിന്റെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് പൗരാണിക പ്രാധാന്യമുള്ള ശംഖുമുഖം. രാജവാഴ്ചയുടെ ഒളിമങ്ങാത്ത ചരിത്രസ്മാരകങ്ങളും കൊട്ടാരവും ഗാലറിയും മാത്രമല്ല വർഷത്തിൽ രണ്ട് പ്രാവശ്യം നടക്കുന്ന ആറാട്ടും വർഷംതോറും നടക്കുന്ന ബലിതർപ്പണവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തിരുനാളും ശംഖുമുഖം ദേവീക്ഷേത്ര ഉത്സവവും ഈ പ്രദേശത്തെ ഒരു പുണ്യഭൂമിയാക്കി മാറ്റി . കുടുംബസംഗമ സായാഹ്നതീരം , വിവിധ കലാപരിപാടികൾ അരങ്ങേറുന്ന വേദി, ചിൽഡ്രൻസ് പാർക്ക്, സുനാമി പാർക്ക്, കൽമണ്ഡപം , ഇന്റർനാഷണൽ എയർപോർട്ട്, എയർഫോഴ്സ് എന്നിവ ശംഖുമുഖത്തിൻ്റെ പ്രത്യേകതയാണ്. 

ശംഖുമുഖത്തിന്റെ പ്രതാപം നിലനിർത്തുന്നതിന് വേണ്ടി കോർപ്പറേഷനിൽ ശംഖുമുഖം എന്ന പേരിലുള്ള വാർഡ് വേണമെന്നുള്ള പൊതുജനാഭിപ്രായം ഗവൺമെന്റിനെ ബോധ്യപ്പെടുത്താൻ ദി എമർജിംഗ് കോസ്റ്റ് (TEC) സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

Feedback and suggestions

Related news