Landslide reported again in Kuppam, Kannur
25, May, 2025
Updated on 30, May, 2025 12
![]() |
ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ.കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു.കുന്നിടിച്ച് നിർമാണം നടത്തുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്
ദേശീയപാതയില്‍ കുപ്പത്തിനും ചുടലയ്ക്കുമിടയില്‍ കപ്പണത്തട്ടില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍ തുടരുന്നത് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്. ശക്തമായ മഴ പെയ്തതോടെയാണ് മണ്ണിടിച്ച് പുതിയപാത നിര്‍മിച്ച സ്ഥലത്ത് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. ബുധനാഴ്ച മൂന്നുതവണ മണ്ണിടിഞ്ഞതോടെ പ്രദേശത്ത് വലിയ അപകടഭീഷണി നിലനിൽക്കുകയാണ്.
ഇവിടെനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി താഴെഭാഗത്തുള്ള സിഎച്ച് നഗറിലെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപാത ഉപരോധിച്ചു രംഗത്തുവന്നിരുന്നു. അശാസ്ത്രീയമായാണ് പാതയുടെ നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതുകാരണം മണ്ണും ചെളിയും ഒഴുകിയെത്തി വീടുകളില്‍ താമസിക്കാനാകാത്ത സ്ഥിതിയായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.