സ്വാതന്ത്ര്യദിനാഘോഷം; ഒരു മാസം സൗജന്യ 4G സേവനങ്ങൾ; ‘ഫ്രീഡം പ്ലാൻ’ പുറത്തിറക്കി BSNL

BSNL Freedom Offer for 30 Days Announced
2, August, 2025
Updated on 2, August, 2025 1

BSNL Freedom Offer for 30 Days Announced

‘ഫ്രീഡം പ്ലാൻ’ പുറത്തിറക്കി ബി‌എസ്‌എൻ‌എൽ. സ്വാതന്ത്ര്യദിനാഘോഷങ്ങൾ‌ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’പുറത്തിറക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G സാങ്കേതികവിദ്യ സൗജന്യമായി പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് പ്ലാൻ.

അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ/എസ്ടിഡി), പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യമായി ഒരു ബി‌എസ്‌എൻ‌എൽ സിം എന്നിവയാണ് പ്ലാനിൽ ഉൾപ്പെടുന്നത്.

മെയ്ക്ക്-ഇൻ-ഇന്ത്യ സാങ്കേതികവിദ്യ ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ രാജ്യത്തുടനീളം 100,000 4ജി കേന്ദ്രങ്ങൾ ലഭ്യമാക്കുമെന്നും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന ചെലവിലുമുള്ള മൊബൈൽ കണക്റ്റിവിറ്റി ഉപയോഗിച്ച് ഡിജിറ്റൽ ഇന്ത്യയെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ സംരംഭം എന്ന് ബി‌എസ്‌എൻ‌എൽ സി‌എം‌ഡി എ. റോബർട്ട് ജെ.രവി പറഞ്ഞു.

“ആത്മനിർഭർ ഭാരത്’ ദൗത്യത്തിന് കീഴിൽ ബി‌എസ്‌എൻ‌എൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച് നടപ്പിലാക്കിയ 4ജി സാങ്കേതികവിദ്യയിലൂടെ, സ്വന്തമായി ടെലികോം സംവിധാനം നിർമ്മിച്ച ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ ‘ഫ്രീഡം പ്ലാൻ’ ഓരോ ഇന്ത്യക്കാരനും 30 ദിവസത്തേക്ക് ഈ തദ്ദേശീയ നെറ്റ്‌വർക്ക് സൗജന്യമായി പരീക്ഷിക്കാനും പ്രയോജനപ്പെടുത്താനും അവസരം നൽകുന്നു. ബി‌എസ്‌എൻ‌എൽ നൽകുന്ന വ്യത്യാസം ഉപഭോക്താക്കൾക്ക് അനുഭവിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” -ഓഫർ പ്രഖ്യാപിച്ചുകൊണ്ട് ബി‌എസ്‌എൻ‌എൽ സി‌എം‌ഡി എ. റോബർട്ട് ജെ.രവി പറഞ്ഞു.

ഫ്രീഡം പ്ലാൻ ലഭിക്കുന്നതിന് സമീപത്തുള്ള ബി‌എസ്‌എൻ‌എൽ കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ കേന്ദ്രം എന്നിവ സന്ദർശിക്കുകയോ 1800-180-1503 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാം


Feedback and suggestions

Related news