‘അമ്മയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ വീഡിയോ ഷൂട്ട് ചെയ്‌തു, ഇപ്പോൾ മെമ്മറി കാർഡ് കാണാനില്ലെന്ന് പറയുന്നു’; കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു

kukku parameswaran not eligible amma contest ponnamma babu
2, August, 2025
Updated on 2, August, 2025 2

kukku parameswaran not eligible amma contest ponnamma babu

അമ്മ തിരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു. ഹേമ കമ്മിറ്റിക്ക് മുൻപ് അമ്മയിലെ വനിതാ അംഗങ്ങൾ ഒരുമിച്ചു ചേർന്നിരുന്നു. കുക്കു പരമേശ്വരൻ ആണ് ഇതിന് നേതൃത്വം നൽകിയത്. സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും ആ യോഗം വീഡിയോയില്‍ പകര്‍ത്തിയതിന്‍റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരനാണ് കൈവശം വച്ചതെന്നും പൊന്നമ്മ ബാബു പറയുന്നു

ഈ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കൈവശമില്ലെന്നാണ് പറയുന്നതെന്നും അത് പിന്നീട് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറയുന്നു. അമ്മയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ മെമ്മറി കാർഡ് ആണ് കാണാതായത്. കുക്കു പരമേശ്വരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്. ഇടവേള ബാബുവും കുക്കൂപരമേശ്വരനും ചേർന്നാണ് ഈ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറയുന്നു.

അമ്മ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനുമുള്ള അവസാന ദിവസം ഇന്നലെ ആയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനെ കൂടാതെ രവീന്ദ്രന്‍ ആണ് മത്സരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്


Feedback and suggestions

Related news